കുമളി: ഇഷ്ടികകളത്തിൽ അടുക്കി വെച്ചിരുന്ന സിമൻറ് കട്ട മറിഞ്ഞ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു. അസം സ്വദേശി സിദ്ദീഖ് അലിയാണ് (38) മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെ അട്ടപ്പള്ളം അമ്മ ഹോളോ ബ്രിക്സിലാണ് സംഭവം. അപകടകരമായ ഉയരത്തിൽ അടുക്കി വെച്ചിരുന്ന കട്ടകൾ മറിഞ്ഞ് സിദ്ദീഖ് അലിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകവെ മരിച്ചു. മൃതദേഹം പീരുമേട് താലൂക്കാശുപത്രിയിൽ. കുമളി പൊലീസ് കേസെടുത്തു.