തിരുവനന്തപുരം: അമൃത ടി.വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ (46) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച പുലർച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചി കിഴക്കമ്പലം ഞാറല്ലൂർ പ്രതിഭയിൽ ബാലകൃഷ്ണൻനായർ-വത്സല ദമ്പതികളുടെ മകനാണ്. കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കമ്പനി ഉദ്യോഗസ്ഥ സജിതയാണ് ഭാര്യ. മക്കൾ: ഹരികൃഷ്ണൻ (ഒമ്പതാം ക്ലാസ്), പാർവതി(നാലാം ക്ലാസ്). സഹോദരൻ: സുധീഷ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ. നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടി എന്നിവർ അനുശോചിച്ചു.