തൊണ്ടർനാട്: വഞ്ഞോട് എ.യു.പി സ്കൂൾ മുൻ പ്രധാനാധ്യാപകനും പ്ലാൻററും പേര്യ ഇരുമനത്തൂർ മഠത്തിൽ തറവാട് കാരണവരുമായ രാഘവൻ നായർ (87) നിര്യാതനായി. നിരവിൽപുഴ ചേപ്പില വീട്ടിൽ കല്യാണിയമ്മയാണ് ഭാര്യ. മക്കൾ: എം.ആർ. രാമചന്ദ്രൻ (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ് പനമരം), എം.ആർ. വേണുഗോപാൽ (ഫാർമസിസ്റ്റ്, പൊഴുതന എഫ്.എച്ച്.സി), അഡ്വ. എം.ആർ. മോഹനൻ, എം.ആർ. സുരേഷ് കുമാർ. മരുമക്കൾ: സുഗത രാമചന്ദ്രൻ, ജിഷ വേണുഗോപാൽ, ബിന്ദു മോഹൻ, ശ്രീനില സുരേഷ്. സംസ്കാരം തിങ്കൾ രാവിലെ 11ന് തൊണ്ടർനാട് പാലേരി തറവാട്ടു വളപ്പിൽ.