നാദാപുരം: നൂറ്റൊന്നാം വയസ്സിലും വായന കൈവിടാതെ അക്ഷരങ്ങളെ സ്നേഹിച്ച ഇയ്യങ്കോട് വയലാട്ട് കാർത്യായനിയമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ്. മക്കൾ: പുരോഗമന കലാസാഹിത്യ സംഘം മുൻ സംസ്ഥാന സെക്രട്ടറിയും കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമായ ഇയ്യങ്കോട് ശ്രീധരൻ, എം.പി.സി നമ്പ്യാർ എന്ന ചിണ്ടൻ നമ്പ്യാർ (വാനനിരീക്ഷകൻ കോഴിക്കോട്), കേശവൻ, രാജലക്ഷ്മി. മരുമക്കൾ: കോമളവല്ലി, സന്താനവല്ലി, പരേതരായ ജനാർദനൻ നമ്പ്യാർ, രമണി. സഹോദരങ്ങൾ: പരേതരായ എം.പി. നാരായണൻ നമ്പ്യാർ (മുൻ കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡൻറ്, എം.പി. ഗോവിന്ദൻ നമ്പ്യാർ.