ചെറുതോണി: തങ്കമണി സ്വദേശി വാണിശ്ശേരിൽ വി.സി. ടോമി (59) കുളമാവ് ജലാശയത്തിൽ മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെ 11ഓടെ തങ്കമണിയിൽനിന്ന് കാണാതായ ടോമിയെ വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടയിലാണ് ഞായറാഴ്ച രാവിലെ മുത്തിയുരുണ്ടയാറിന് സമീപം ബൈക്കും ചെരിപ്പും കണ്ടത്. കുളമാവ് പൊലീസിെൻറ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി. കാര്യമായ സാമ്പത്തിക ബാധ്യതകളോ കുടുംബ പ്രശ്നങ്ങളോ ഇല്ലാത്ത ടോമി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്ന് അയൽക്കാർ പറയുന്നു. പുറത്ത് അധികമാരുമായി സമ്പർക്കമില്ലാതിരുന്ന ടോമി നല്ല കർഷകനായിരുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് ഇദ്ദേഹത്തിെൻറ ഇളയ സഹോദരൻ മരണപ്പെട്ടിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സെലിൻ. മക്കൾ: ആൻ മരിയ, അലോണ, അലൻറ.