കുമളി: പളിയക്കുടി ആദിവാസി കോളനിയിൽ നവജാതശിശു മരിച്ചു. തമ്പി - കാർത്തിക ദമ്പതികളുടെ രണ്ടര മാസം പ്രായമുള്ള ആൺകുഞ്ഞാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.ജനിച്ചപ്പോൾ മുതൽ കുഞ്ഞിെൻറ ആരോഗ്യസ്ഥിതി മെച്ചമായിരുന്നിെല്ലന്ന് കുടുംബാംഗങ്ങൾ പറയുന്നു. തിങ്കളാഴ്ച പുലർച്ച പാല് കുടിച്ച കുഞ്ഞിന് പിന്നീട് അനക്കമില്ലാതായതോടെ ആദ്യം സർക്കാർ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയെങ്കിലും മരിച്ചു.കുമളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്.