കരുനാഗപ്പള്ളി: ആദിനാട് തെക്ക് കാണിയാട്ട് വീട്ടിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ കൊച്ചു ചക്കാലയിൽ കുടുംബാംഗം വി. ദമയന്തി (83) നിര്യാതയായി. മക്കൾ: ബേബി, പ്രസന്നൻ, പ്രസന്ന, ശ്രീകുമാർ (മസ്കത്ത്). മരുമക്കൾ: ധർമരാജൻ (റിട്ട. മിലിട്ടറി), ഗീത (മസ്കത്ത്), അപ്പുക്കുട്ടൻ (സി.പി.എം കെ.എസ് പുരം എൽ.സി അംഗം), പി.ആർ. ഷെർലി (മസ്കത്ത്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.