വര്‍ക്കല: സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വർക്കല കുരക്കണ്ണി ശോഭന മന്ദിരത്തിൽ ഷാജി ശ്രീധരെൻറ (63) മൃതദേഹമാണ് കണ്ടെത്തിയത്. പാപനാശം ഹെലിപ്പാടിന് സമീപം കല്ലായിയിൽ സ്വകാര്യവ്യക്തിയുടെ നിർമeണത്തിലിരിക്കുന്ന കെട്ടിടത്തിന് പിറകുവശത്തായാണ് ചൊവ്വാഴ്ച പുലർച്ചെ മൃതദേഹം കണ്ടത്തിയത്. പുരയിടത്തിലെ ഒരു മൂലയിൽ ചവറുകൂനയിൽ തീ കത്തിപ്പടരുന്നതാണ് പ്രദേശവാസികൾ ആദ്യം കാണുന്നത്. അവർ ഓടിക്കൂടി തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ചവറുകൂനയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കാണപ്പെട്ടത്. ഉടനെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീെസത്തി സ്ഥലത്ത് പരിശോധന നടത്തി. ഇദ്ദേഹം താമസിച്ചിരുന്ന ലോഡ്ജിന് സമീപത്തുണ്ടായിരുന്ന സ്കൂട്ടറിൽനിന്ന് ആത്മഹത്യകുറിപ്പും മൊബൈൽഫോണും പൊലീസ് കണ്ടെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: കൈരളി. മക്കൾ: അരവിന്ദ് കെ. ഷാജി, ആനന്ദ് കെ. ഷാജി, അപ്പു കെ. ഷാജി.