കോഴിക്കോട്: മണ്ണാർക്കാട് പെരിമ്പടാരി ആർ.എം ഹൗസിൽ റിട്ട. പി.ഡബ്ല്യു. ഡി എൻജിനീയർ ആർ.പി. മുഹമ്മദ് കുട്ടി (86) നിര്യാതനായി. എം.ഇ.എസ് പാലക്കാട് ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, എം.ഇ.സി.എ സ്ഥാപക അംഗം, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മദ്യനിരോധന സമിതി, ശാന്തി സേന, വേൾഡ് ഫെലോഷിപ് ഓഫ് ഇൻറർ റിലീജിയസ് കൗൺസിൽ എന്നിവയുടെ മുൻനിര പ്രവർത്തകനും പാലക്കാട് ജില്ലയിലെ ഇസ്ലാഹി പ്രസ്ഥാനത്തിെൻറ ആദ്യ കാല നേതാക്കളിൽ ഒരാളുമായിരുന്നു. കെ.എൻ.എം പാലക്കാട് ജില്ല ഭാരവാഹി, കെ.എൻ.എം മണ്ണാർക്കാട് മണ്ഡലം ഭാരവാഹി, കല്ലടിക്കോട് സലഫി അറബി കോളജ് സ്ഥാപക അംഗം, മണ്ണാർക്കാട്ടെ ആദ്യ പെരിമ്പടാരി സലഫി മസ്ജിദ് സ്ഥാപകൻ, ദീർഘകാല സെക്രട്ടറി എന്നീ പദവികളും വഹിച്ചിരുന്നു. ഭാര്യ: ആയിഷ. മക്കൾ ഷെഫീഖ് (എം.ഡി സിഡാറ്റ് ഗ്രൂപ് ) ,ഷെമീം. മരുമക്കൾ: അബ്ദുൽ സമദ്, ഫൗസിയ.