മേപ്പയ്യൂർ: റിട്ട: വില്ലേജ് ഓഫിസർ ഇരിങ്ങത്തെ തൈക്കണ്ടി കുഞ്ഞികൃഷ്ണൻ നായർ (94) നിര്യാതനായി. തുറയൂർ കൊയപ്പള്ളി തറവാട് പരിപാലന ട്രസ്റ്റ് പ്രസിഡൻറ്, ഇരിങ്ങത്ത് പാക്കനാർ പുരം ഗാന്ധി സദനം പ്രസിഡൻറ്, കുപ്പേരിക്കാവ് ഭഗവതി ക്ഷേത്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പരേതയായ കമലം. മക്കൾ: ഗീത, പരേതയായ ഉഷ. മരുമകൻ: സുരേഷ്. സഞ്ചയനം ശനിയാഴ്ച.