തൊടുപുഴ: മധ്യവയസ്കനെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെട്ടിമറ്റം നെല്ലിക്കുന്നേല്‍ എൻ.കെ. ബൈജുവിനെയാണ് (52) ബുധനാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. കുറച്ചുദിവസമായി ബൈജു തനിച്ചാണ് താമസിച്ചിരുന്നത്. ബൈജുവിെൻറ അമ്മ തിരക്കി എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൊടുപുഴ പൊലീസും അഗ്നിരക്ഷാസേനയും എത്തി ടാങ്ക് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്. ജീര്‍ണിച്ച മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഭവാനി. മക്കൾ: അനീഷ്, അമ്പിളി.