ചെറുതോണി: ഉപ്പുതോട് ഉപ്പുമാക്കൽ തങ്കച്ചൻ (53) വിഷം ഉള്ളിൽച്ചെന്ന് മരിച്ചു. രാവിലെ ഫോണെടുക്കാതെവന്നതോടെ വിദേശത്തുള്ള ഭാര്യ വിളിച്ചു പറഞ്ഞതനുസരിച്ച് അയൽക്കാർ ചെന്നുനോക്കുമ്പോൾ വീട്ടിൽ മരിച്ച നിലയിലായിരുന്നു. തങ്കമണി പൊലീസ് എത്തി നടപടി സ്വീകരിച്ചശേഷം മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച കോവിഡ് പരിശോധനക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: തടിയമ്പാട് മല്ലികശ്ശേരിൽ കുടുംബാംഗം മിനി. മക്കൾ: സ്നേഹ, സാന്ദ്ര. ഭാര്യ എത്തിയശേഷം സംസ്കാരം നടത്തും.