കരുനാഗപ്പള്ളി: തൊടിയൂർ പുലിയൂർ വഞ്ചി തെക്ക് ഇടക്കുളങ്ങര തസ്നി മൻസിലിൽ എം. നൗഷാദ് (52) നിര്യാതനായി. പാലോലിക്കുളങ്ങര മുസ്ലിം ജമാഅത്ത് പരിപാലന കമ്മിറ്റി അംഗം, മുസ്ലിം ലീഗ് തൊടിയൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻറ്, സ്വതന്ത്ര തൊഴിലാളി യൂനിയൻ എഫ്.സി.ഐ യൂനിറ്റ് പ്രസിഡൻറ്, എസ്.ടി.യു റെയിൽവേ ഗുഡ്സ് ഷെഡ് വർക്കേഴ്സ് യൂനിയൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഫാതിമാബീവി. മക്കൾ: തസ്നി, തൻസിയ. മരുമക്കൾ: നവാസ്, നിഷാദ്.