കണ്ണനല്ലൂർ: നായ കുറുകെ ചാടിയതിനെതുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കുളപ്പാടം സുൽഫി മൻസിലിൽ അബ്ദുൽ സലാമിെൻറയും ജലീലബീവിയുടെയും മകൻ സുൽഫിക്കർ (44) ആണ് മരിച്ചത്. അഞ്ചിന് രാത്രി കണ്ണനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് പൊലീസ് വാഹനത്തിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന സുൽഫിക്കറിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരികെ മരിച്ചു. മകൾ: നൗഫിയ സുൽഫിക്കർ. സഹോദരിമാർ: സുബിന അബ്ദുൽ സലാം, സുജിന അബ്ദുൽ സലാം.