ആനക്കര: വീടിനടുത്തുള്ള പാടത്തുനിന്ന് പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂര്‍ കാളീരിപ്പടി വേലായുധെൻറയും മാളുക്കുട്ടിയുടെയും മകന് ശിവനാണ് (39) പാമ്പ് കടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11ഓടെയാണ് സംഭവം. വീടിനടുത്തുള്ള പാടത്തുനിന്ന് പുല്ല് അരിയുകയായിരുന്ന സുഹൃത്തിെൻറ അടുത്തേക്ക് പോകുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: പ്രേമന്, പ്രേമലത, പരേതനായ ഹരിദാസന്.