ഒറ്റപ്പാലം: വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് പെരുമ്പിടാരി പുത്തൻവീട്ടിൽ ജോയിയുടെ ഭാര്യ ബിന്ദു (47) ആണ് മരിച്ചത്. കണ്ണിയംപുറം തൃക്കങ്ങോട് റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അത്യാഹിതം. രണ്ട് മക്കളുണ്ട്.