കൊല്ലങ്കോട്: ബൈക്ക് മതിലിൽ ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കൊല്ലങ്കോട് പയ്യലൂർ കുന്നത്ത് വീട്ടിൽ പരേതനായ കൃഷ്ണെൻറ മകൻ ശിവദാസനാണ് (41) മരിച്ചത്. വ്യാഴാഴ്ച പുലർച്ച എറണാകുളം മുവാറ്റുപുഴ കോലഞ്ചേരിയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. മാതാവ്: തങ്കമണി. ഭാര്യ: പ്രിയ. മകൻ: ശ്രേയസ്.