ചെങ്ങന്നൂർ: ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം ബത്തേരി പ്രൊവിൻസ് അംഗം പെരുമ്പ്രാൽ തൈപറമ്പിൽ കിളിച്ചിമല സിസ്റ്റർ തൈബൂസ് എസ്.ഐ.സി (92) നിര്യാതയായി. അഞ്ചൽപെട്ടി, പിറവം, കുന്നംകുളം, മാന്നാർ, വേളാംകോട്, പുൽപ്പള്ളി എന്നീ സ്കൂളുകളിൽ പ്രധാനാധ്യാപികയായും മാന്നാർ, വേളാംകോട്, പുൽപ്പള്ളി എന്നീ മഠങ്ങളിൽ സുപ്പീരിയറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പരേതരായ പി.ടി. എബ്രഹാം അന്നമ്മ ദമ്പതികളുടെ മകളാണ്. സംസ്കാരം ശനിയാഴ്ച 2.30ന് മൂവാറ്റുപുഴ മൂലംകാവ് ഫോർമേഷൻ ഹൗസ് സെമിത്തേരിയിൽ. സഹോദരങ്ങൾ: സിസ്റ്റർ മരിയ ഗൊരേറ്റി എസ്.ഐ.സി തിരുമൂലപുരം, മറിയാമ്മ എബ്രഹാം തുമ്പോളി, തോമസുകുട്ടി, അവറാച്ചൻ.