ചെറുതോണി: വെള്ളച്ചാട്ടത്തിെൻറ ചിത്രമെടുക്കുന്നതിനിടെ തെന്നിവീണ് തല പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി കുന്നേൽപുത്തൻപുരക്കൽ വർഗീസിെൻറ മകൻ റിേൻറാ വർഗീസാണ് (24) മരിച്ചത്. മൂലമറ്റം ഇലപ്പള്ളി കൈക്കുളം പാലത്തിന് സമീപം വെള്ളച്ചാട്ടത്തിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് കഞ്ഞിക്കുഴിയിൽനിന്ന് റിേൻറായും സുഹൃത്തുക്കളായ കഞ്ഞിക്കുഴി 18ാം വാർഡംഗം അമൽ സുരേഷ്, അനന്ദു രവി, കെ.വി. വിനു എന്നിവരും ഇലപ്പള്ളിയിലേക്ക് പുറപ്പെട്ടത്. വെള്ളച്ചാട്ടത്തിെൻറ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ റിേൻറാ പാറയിൽനിന്ന് തെന്നി വീഴുകയായിരുന്നു. വീഴ്ചയിൽ റിേൻറായുടെ തല താഴെയുള്ള പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങി. കൂടെയുള്ളവർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മൂലമറ്റം ഫയർഫോഴ്സും കാഞ്ഞാർ പൊലീസും ചേർന്ന് ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഞ്ഞിക്കുഴിയിലെ തുണിക്കടയിൽ അക്കൗണ്ടൻറ് ആണ് റിേൻറാ. മാതാവ്: റോസിലി. സഹോദരി: റിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കീരിത്തോട് നിത്യസഹായ മാതാ പള്ളി സെമിത്തേരിയിൽ.