തിരുവല്ല: പെരുംതുരുത്തി സ്വദേശിയായ യുവാവിനെ വീടിെൻറ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുംതുരുത്തി പന്നിക്കുഴി ചുള്ളിക്കണ്ടത്തിൽ വീട്ടിൽ രഞ്ജുചന്ദ്രനെയാണ് (41) വ്യാഴാഴ്ച രാത്രി വീടിെൻറ പിൻവശത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പൊലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം കോഴഞ്ചേരിയിലെ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.