കോന്നി: സ്കൂട്ടര്‍ യാത്രികയെ രക്ഷിക്കാനുള്ള ശ്രമത്തിന് ഇടയില്‍ കോന്നി വി. കോട്ടയം ഇളപ്പ്പാറയില് ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വി. കോട്ടയം എഴുമണ്‍ കല്ലിട്ടേൽ സദാനന്ദെൻറ മകൻ അനിലാണ് (40) മരിച്ചത്. അമിതവേഗത്തില്‍ എത്തിയ സ്കൂട്ടര്‍യാത്രക്കാരി സിഗ്നല്‍ നല്‍കാതെ തിരിഞ്ഞപ്പോള്‍ എതിരെവന്ന അനില്‍ വെട്ടിച്ചുമാറ്റിയെങ്കിലും ഓട്ടോ മറിയുകയായിരുെന്നന്ന് പറയുന്നു. ഭാര്യ: ബിന്ദു. മക്കൾ: അപർണ, അമൃത.