കഞ്ഞിക്കുഴി (ഇടുക്കി): തൊഴിലുറപ്പ് ജോലിക്കിടെ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. കഞ്ഞിക്കുഴി പൂഴിപ്പുറത്ത് മാത്യുവാണ് (69) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടേമുക്കാലോടെ മുണ്ടപ്ലാക്കല്‍ ഷിബുവിെൻറ പുരയിടത്തില്‍ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച 11-ന് കഞ്ഞിക്കുഴി സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: കമ്പിളികണ്ടം മിറ്റത്താനിക്കല്‍ കുടുംബാംഗം മേരി. മക്കള്‍: മഞ്ജു, രഞ്ജു. മരുമക്കള്‍: റെജി, ജോബിന്.