കൊയിലാണ്ടി: പഴയ ബസ്സ്റ്റാൻഡിനു പിൻവശം ഇഖ്ലാസിൽ കാട്ടിലകത്ത് അബ്ദുല്ല (76) നിര്യാതനായി. ബംഗളൂരുവിലെ പഴയകാല വ്യാപാരിയായിരുന്നു. മദ്റസത്തുൽ ബദ്രിയ്യ എക്സിക്യൂട്ടിവ് അംഗവും മുഹ്യുദ്ദീൻ പള്ളി കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: റംല. മക്കൾ: ജബീന, ഹസീബ്, ഷമീജ്, നഈം. മരുമക്കൾ: ഇസ്മായിൽ, ഷബ്ന, നാഹിദ, ഖദീജ.