ചേളന്നൂർ: പരേതരായ മാക്കടത്ത് പി.സി. രാമൻകുട്ടി നായരുടെയും കാവട്ടൂർ ലക്ഷ്മിക്കുട്ടി അമ്മയുടേയും മകൻ ടി.വി. വേണുഗോപാലൻ കിടാവ് (77) നിര്യാതനായി. ചേളന്നൂർ കോരായി ശ്രീ ധന്വന്തരി ക്ഷേത്രസമിതി പ്രസിഡൻറാണ്. നായർ സർവിസ് സൊസൈറ്റി പ്രതിനിധിസഭ അംഗം, കോഴിക്കോട് താലൂക്ക് യൂനിയൻ അംഗം, ചേളന്നൂർ കരയോഗം പ്രസിഡൻറ്, സെക്രട്ടറി, ഹിന്ദു മത ധർമസ്ഥാപന വകുപ്പ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പി.എൻ. ബാലാമണി അമ്മ. മക്കൾ: രാഹുൽ, രോഹിത്. മരുമക്കൾ: അനുപമ, വിദ്യ. സഹോദരങ്ങൾ: പരേതരായ ടി.വി. ഗംഗാധരൻ കിടാവ്, രാമചന്ദ്രൻ കിടാവ്. സഞ്ചയനം ഞായറാഴ്ച.