കണിയാപുരം: പടിഞ്ഞാറ്റുമുക്ക് മിനി നിവാസിൽ കെ.എൻ. വിശ്വനാഥൻ (73) നിര്യാതനായി. സി.പി.എം പടിഞ്ഞാറ്റുമുക്ക് സൗത്ത് ബ്രാഞ്ച് സെക്രട്ടറി, കഠിനംകുളം പഞ്ചായത്ത് കയർ വ്യവസായ സഹകരണസംഘം പ്രസിഡൻറ്, പടിഞ്ഞാറ്റുമുക്ക് റസിഡൻസ് അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പോത്തൻകോട് മുൻ ബ്ലോക്ക് പഞ്ചായത്തംഗം എ. ശാന്തയാണ് ഭാര്യ. മക്കൾ: ദീപു. എസ് നാഥ് ( എം.ഡി ഫയ, ടെക്നോപാർക്ക്), മിനി (സൂപ്രണ്ട്, ടെക്നിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്