തിരുവനന്തപുരം: കോവിഡാനന്തര ചികിത്സയിലിരുന്ന ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നേമം യു.പി.എസ് ലെയ്ൻ ടി.സി 53-2466 അഞ്ജനത്തിൽ ജയകുമാർ (55) മരിച്ചു. കരമന സെക്കൻഡ് സ്ട്രീറ്റ് സ്വാമി വിവേകാനന്ദ ലെയ്ൻ ടി.സി 21-570ൽ വാടകക്കാണ് താമസം. ഭാര്യ: ലാലി. മക്കൾ: അമൽ, അഞ്ജന.