മക്കരപറമ്പ്: മേലേ കാളാവ് തേറമ്പൻ കുഞ്ഞിമൊയ്തീൻ കുട്ടി (59) നിര്യാതനായി. രാമപുരം സ്കൂൾപടിയിലും കാളാവിലും മുമ്പ് ഹോട്ടൽ നടത്തിയിരുന്നു. പഴയ കാല മത്സ്യവ്യാപാരിയാണ്. ഭാര്യ: മുരിങ്ങേക്കൽ സക്കീന (കാവുങ്ങൽ). മക്കൾ: ആസിഫ്, അൻഷാദ്, നുസൈർ, ഷബീർ, നസ്ല. മരുമക്കൾ: സൽമ (ഒതുക്കുങ്ങൽ), റുക്സാന ഫസ്നി (പറങ്കിമൂച്ചിക്കൽ). സഹോദരങ്ങൾ: സലീം (സൗദി), ഉമ്മുക്കുൽസു, സഫിയ (വെള്ളില), മുംതാസ്, റംല (ഹാജിയാർ പള്ളി), പരേതനായ ഉമ്മർ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് കാളാവ് മഹല്ല് ഖബർസ്ഥാനിൽ.