കോഴിക്കോട്: എൻ.ഐ.ടിയിൽ പരേതനായ കല്ലട പൂച്ചംവള്ളി കരുണാകരൻ പണിക്കരുടെ മകൻ കെ.പി ഭാസ്കരൻ പണിക്കർ (84) നിര്യാതനായി. ആർ.ഇ.സിയിലെ റിട്ട: ഫിൽട്ടർ ഹൗസ് ജീവനക്കാരനാണ്. ഭാര്യ: അംബുജാക്ഷി. മക്കൾ: ഷറിൻ, ഷബിൻ, ഷിജിത്ത്. മരുമക്കൾ: പ്രമോദ്, വത്സൻ, റീഷ്മ. സഹോദരങ്ങൾ: രാധ, രോഹിണി, പരേതരായ മീനാക്ഷി, പ്രഭാകരൻ, ചന്ദ്രൻ. സംസ്കാരം പിന്നീട്.