പട്ടാമ്പി: അബൂദബിയിൽ ഹൃദയാഘാതം മൂലം മരിച്ച തൃത്താല കൊപ്പം പരേതനായ കല്ലിങ്ങൽ മമ്മിക്കുട്ടിയുടെ മകൻ അലിമോെൻറ (42) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെള്ളിയാഴ്ച പുലർച്ചയാണ് മരിച്ചതായി വീട്ടിൽ വിവരം ലഭിച്ചത്. നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ വീട്ടിൽ കൊണ്ടുവന്ന മൃതദേഹം കൊപ്പം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: മറിയ. ഭാര്യ: സാജിദ. മകൾ: അസ്ബിയ. സഹോദരങ്ങൾ: സക്കീർ,സൈഫുന്നിസ, സീനത്ത്.