മാത്തൂർ: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മാത്തൂർ കൊല്ലാട് വീട്ടിൽ സുബ്രഹ്മണ്യൻ (57) ആണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഒക്ടോബർ 11ന് പണി കഴിഞ്ഞ് വൈകീട്ട് വീട്ടിലേക്ക് നടന്നു പോകുമ്പോൾ മാത്തൂർ അഗ്രഹാരം വളവിലാണ് നിയന്ത്രണംതെറ്റി വന്ന ലോറി ഇടിച്ചത്. ഭാര്യ: ശ്യാമള. മക്കൾ: സുജീഷ്, സുധീഷ്. മരുമകൾ: ദർശന. സഹോദരങ്ങൾ: ഇടുമ്പൻ, ദാമോദരൻ.