പാലേരി: കോഴിക്കോട് ഐഡിയൽ ഗോൾഡ്, എം.എസ്. ഗോൾഡ്, ബംഗളൂരു സമ്മാൻ ഹോട്ടൽ, റോയൽ മാർട്ട് സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ നാട്ടിലും ദുബൈയിലുമുള്ള വ്യാപാര സ്ഥാപനങ്ങളുടെ ഉടമ പാലേരി പാറക്കടവിലെ പി.കെ.സി.ഷൈജൽ (40) നിര്യാതനായി. ഗോൾഡ് മേക്കേഴ്സ് യൂനിയൻ ഭാരവാഹിയും പാലേരി പാറക്കടവ് മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറിയുമാണ്. പിതാവ്: പി.കെ.സി.അബ്ദുസ്സലാം. മാതാവ്: എ.കെ. നഫീസ. ഭാര്യ: ഡോ. ഷാനു (ഷാനൂസ് ക്ലിനിക്ക് കോഴിക്കോട്). മക്കൾ: ഹൈസം സെനിത്ത്, ഹസ്സ സഹ്റ. സഹോദരങ്ങൾ: പി.കെ.സി. നൗഷാദ് (അബൂദബി), സറീന, ജസ്ല.