മാനന്തവാടി: വെള്ളമുണ്ട സ്വദേശിയായ യുവാവ് ഖത്തറില്‍ നിര്യാതനായി. കട്ടയാട് കോക്കടവ് പരേതരായ തിണ്ടന്‍ അബ്ദുല്ലയുടെയും ആയിശയുടേയും മകന് അബ്ദുല്‍ അസീസ് (41) ആണ് ശനിയാഴ്ച രാത്രി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്ന് ബന്ധുക്കൾ അറിയിച്ചു.ഭാര്യ: നജ്മത്ത്. മക്കള്‍: അസ്ന സറിന്, ഹബീബ്. മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കും.