കുണ്ടുപറമ്പ്: പാലക്കട അച്ചൂസ് വീട്ടിൽ കോഴിക്കോട് കോർപറേഷൻ മുൻ ഡെപ്യൂട്ടി സെക്രട്ടറിയായ കെ. പ്രേമാനന്ദ് (60) നിര്യാതനായി. മൂന്നാലിങ്ങൽ തിരുവാണി ഭഗവതി ക്ഷേത്രം കമ്മിറ്റി പ്രസിഡൻറ്, കൊന്നാട് ബീച്ച് അപ്പോളോ അപ്പാർട്മെൻറ്സ് വെൽെഫയർ കമ്മിറ്റി സെക്രട്ടറി എന്നീ പദവികൾ വഹിച്ചുവരുകയായിരുന്നു. പിതാവ്: പരേതനായ മുൻ കോർപറേഷൻ സർജൻറ് രഘു. മാതാവ്: പ്രമീള. ഭാര്യ: ശാലിനി. മക്കൾ: അശ്വന്ത് (എച്ച്.ഡി.എഫ്.സി ബാങ്ക്), അദിദേവ് (സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: ഹൃദയനന്ദൻ, മിനി, സലിൽ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.