വെമ്പായം: കാല് വഴുതി തോട്ടില്‍ വീണ് ഗൃഹനാഥന് മരിച്ചു. വെമ്പായം ചീരാണിക്കര വെട്ടുപാറ വെട്ടുതോട്ടില്‍ പുത്തന്‍വീട്ടില്‍ മണികണ്ഠന് നായര്‍ (66) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ആയിരുന്നു അപകടം. കടയില്‍ പോയി തിരികെ വീട്ടിലേക്ക് വരുമ്പോള്‍ വഴിമധ്യേയുള്ള തോട്ടില്‍ കാല് വഴുതി വീഴുകയായിരുന്നു. മഴയില്‍ വെള്ളം നിറഞ്ഞ് കിടന്ന തോട്ടില്‍ നിന്നും നാട്ടുകാര്‍ കരക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വട്ടപ്പാറ െപാലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകി. ഭാര്യ: സതികുമാരി. മക്കള്‍: പ്രശാന്ത്, പ്രവീണ്‍.