അഞ്ചാലുംമൂട്: പാൽ കയറ്റി വന്ന ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. മതിലിൽ ആലവട്ടതെക്കതിൽ ജി. ശശിധരൻ (71) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.45നാണ് അപകടം. കൊല്ലം മിൽമ െഡയറിക്ക് സമീപത്തായിരുന്നു അപകടം. കൊല്ലത്തേക്ക് പോകുകയായിരുന്നു ശശിധരൻ. പരിക്കേറ്റ ശശിധരനെ മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വെസ്റ്റ് പൊലീസ് കേസെടുത്തു. ഭാര്യ: സോമവല്ലി. മക്കൾ: സിന്ധു, ബിന്ദു, ബിജു. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, സുധീഷ്കുമാർ, രഞ്ജിനി. സംസ്കാരം ചൊവ്വാഴ്ച നടത്തും.