നാലു ദിവസമായി മത്സ്യത്തൊഴിലാളികളടക്കം കടലിൽ തിരച്ചിൽ നടത്തുകയായിരുന്നു
ഓച്ചിറ: ആലപ്പാട് അഴീക്കൽ ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളത്തിൽനിന്ന് വീണ് കാണാതായ അഴീക്കൽ നികത്തിൽ (തെക്കടുത്ത്) രാഹുലിെൻറ (32-കണ്ണൻ) മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കരയിൽ കടൽഭിത്തിയിലെ പാറക്കെട്ടുകൾക്കിടയിൽ അടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദേവീപ്രസാദം എന്ന ഇൻബോർഡ് വള്ളത്തിലെ മത്സ്യത്തൊഴിലാളിയാണ്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെയാണ് വല വലിക്കുന്നതിനിടെ, വള്ളത്തിൽനിന്ന് വീണ് രാഹുലിനെ കാണാതായത്. നാലു ദിവസമായി മത്സ്യത്തൊഴിലാളികളടക്കം കടലിൽ തിരച്ചിൽ നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം പരിസരവാസികൾ കണ്ടത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ഭാര്യ: ഉണ്ണിമായ. മക്കൾ: ആരുഷ്, ആദി കേശവ്.