അഗളി: അട്ടപ്പാടി കോട്ടത്തറയ്ക്കടുത്ത് വീട്ടിക്കുണ്ട് ഭാഗത്ത് അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. വീട്ടിക്കുണ്ട് റോഡരികിലെ ചതുപ്പ് നിലത്തിലാണ് പുരുഷെൻറ മൃതദേഹം കണ്ടെത്തിയത്. കാലികളെ മേയ്ക്കാനായി ഇറങ്ങിയ ഊരുവാസികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. നാല് ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്. സമീപത്ത് ആനയുടെ കാൽപാടുകളും പിണ്ടവും ഉണ്ട്. മനുഷ്യൻ ഓടിയ കാൽപാടുകളും ഉണ്ട്. സമീപകാലത്ത് ഈ സ്ഥലത്ത് മൊട്ട എന്ന ആദിവാസി ആനയുടെ ആക്രമണത്തിൽ മരിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ പ്രദേശത്തിന് സമീപത്തെ ആദിവാസി ഊരുകളിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആരെയും കാണാതായിട്ടില്ല എന്നാണ് അറിഞ്ഞത്. മരിച്ചത് അന്തർ സംസ്ഥാന തൊഴിലാളി ആെണന്നാണ് നിഗമനം. മൃതദേഹം പ്രാഥമിക പരിശോധനക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.