കൂടരഞ്ഞി: ഏറെക്കാലമായി കൂടരഞ്ഞിയിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന ചങ്ങനാശ്ശേരി കിഴക്കേപ്പുറത്ത് ഭാസ്കരൻ നായർ (93) നിര്യാതനായി. ഭാര്യ: പൊന്നമ്മ ഭാസ്കരൻ എഴുത്തുപള്ളി. മക്കൾ: കെ.ബി. മുരളീധരൻ (പ്രൂഫ് റീഡർ, മാതൃഭൂമി കോഴിക്കോട്), അംബിക (ആർ.ഡി ഏജൻറ്, പോസ്റ്റ് ഓഫിസ്, കൂടരഞ്ഞി). മരുമക്കൾ: രാജ്മോഹൻ കുരുടത്ത് (പഞ്ചായത്ത് ഓഫീസ്, കാരശ്ശേരി), ഹസീന സുകുമാരൻ. സംസ്കാരം ഉച്ചക്ക് 1.30ന് ചങ്ങനാശ്ശേരിയിൽ.