എളേറ്റിൽ: ചളിക്കോട് പേരക്കൻ ചാലിൽ കേളു നായർ (65) നിര്യാതനായി. സി.പി.എം ചളിക്കോട് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സബീഷ്, സജീഷ്, സബിത. മരുമകൻ: ശശി വയനാട്. സഹോദരങ്ങൾ: ചന്തു നായർ പാലങ്ങാട്, ഗംഗാധരൻ നായർ ചാത്തമംഗലം, ചെറിയമ്മ. പരേതരായ കുങ്കി അമ്മ തേറ്റാമ്പുറം, വി.പി. ദാമോദരൻ നായർ, ചപ്പുണ്ണി നായർ, കോമപ്പൻ നായർ.