അടിമാലി: കാൽവഴുതി പുഴയിൽ വീണ് ഗൃഹനാഥൻ മരിച്ചു. പൂപ്പാറ പള്ളിക്കരയിൽ മോഹനനാണ് (65) ഞായറാഴ്ച വൈകീട്ട് വീടിനു സമീപത്തെ പന്നിയാർ പുഴയിൽ വീണ് മരിച്ചത്. ഉച്ചയോടെ വീട്ടിൽനിന്നിറങ്ങിയ മോഹനൻ രാത്രിയായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ രാത്രി എട്ടരയോടെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. ഭാര്യ ലക്ഷ്മിക്കുട്ടി. മക്കൾ: അജയൻ, ലത. മരുമക്കൾ: മിനി, ഷാജി.