ആറ്റിങ്ങൽ: മലയാള സിനിമയിലെ ആദ്യകാല നായികയും ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാനായിരുന്ന പരേതനായ ഡി. ജയറാമിെൻറ ഭാര്യയുമായ ആറ്റിങ്ങൽ മാർക്കറ്റ് റോഡ് ലക്ഷ്മി വിലാസത്തിൽ രാജലക്ഷ്മി (82) നിര്യാതയായി. പ്രേംനസീർ നായകനായ ‘ഭൂമിയിലെ മാലാഖ’യിൽ നായികയായിരുന്നു. നസീർ, മധു എന്നിവർ നായകരായ കളിയോടം, മായാവി എന്നീ സിനിമകളിലും പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു. നാടകരംഗത്തും സജീവമായിരുന്നു. ആറ്റിങ്ങൽ ദേശാഭിമാനിയുടെ ‘അഗ്നിപുത്രി’ നാടകത്തിലെ നായികയായിരുന്നു. പിന്നീട് അഭിനയം മതിയാക്കി. മക്കൾ: അഡ്വ. സി.ജെ. രാജേഷ് കുമാർ (ആറ്റിങ്ങൽ നഗരസഭ മുൻ ചെയർമാൻ), സി.ജെ. ഗിരീഷ്.