ഞാറക്കൽ: കിഴക്കെ അപ്പങ്ങാട് ചിറത്തറ സി.സി. വിശ്വനാഥൻ (60) നിര്യാതനായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ്. ചിത്രകല അധ്യാപകനായിരുന്നു. പുതുവൈപ്പ് യു.പി സ്കൂളിൽ അധ്യാപകനായിരിക്കെ ഭാഷ പിതാവ് തുഞ്ചത്തെഴുത്തച്ഛെൻറ പ്രതിമ നിർമിച്ച് സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ചു. നിരവധി കലാരൂപങ്ങൾക്കും അദ്ദേഹം ജീവൻ നൽകിയിട്ടുണ്ട്. ഭാര്യ: ബിസ്മി. മക്കൾ: വിപിൻനാഥ്, ശ്രുതി. മരുമകൾ: വർഷ.