ചെങ്ങമനാട്: ദേശം കുന്നുംപുറം, തലക്കൊള്ളി മേഖലയിലെ സജീവ സാമൂഹിക, സാംസ്കാരിക പ്രവർത്തകനായ ദേശം കുന്നുംപുറം കീടേത്ത് വീട്ടിൽ സനൽ കുമാർ ( സാജൻ കീടേത്ത് -57) നിര്യാതനായി. പരേതനായ കീടേത്ത് കുട്ടിക്കൃഷ്ണപിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. സി.പി.എം ദേശം തലക്കൊള്ളി മുൻ ബ്രാഞ്ച് സെക്രട്ടറി, കാട്ടിലാക്കാവ് െറസിഡൻറ്സ് അസോസിയേഷൻ (കെ.ആർ.എ) മുൻ സെക്രട്ടറി, കെ.വാസു സ്മാരക വായനശാല ജോ. സെക്രട്ടറി, ദേശാധ്വാനി സ്ഥാപക പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: പെരുമ്പാവൂർ കീഴില്ലം നെല്ലാപ്പുറത്ത് കുടുംബാംഗം ആശ. മകൾ: അനൂജ (പ്ലസ് ടു വിദ്യാർഥിനി, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ചെങ്ങമനാട്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.