എടവനക്കാട്: രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകനും എടവനക്കാട് പള്ളിക്ക വലിയവീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ മകനുമായ പി.കെ. അബ്ദുൽ കരീം (75) നിര്യാതനായി. ഐ.എൻ.എൽ സംസ്ഥാന വൈസ് പ്രസിഡൻറ്, എടവനക്കാട് മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻറ്, ഇർശാദുൽ മുസ്ലിമീൻ സഭ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കയ്പമംഗലം പുതിയ വീട്ടിൽ കുടുംബാംഗം സുഹറാബി. മക്കൾ: മിനി, ഷാനി, പരേതനായ ജാനി മുഹ്യിദ്ദീൻ. മരുമക്കൾ: അബ്ദുൽ അസീസ് (ആർട്ടിസ്റ്റ്), നസ്നിൻ.