മുട്ടം: പെരുമറ്റം ജങ്ഷനിൽ കാർ സ്കൂട്ടറിലിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പെരുമറ്റം വള്ളിനാൽ രാജപ്പൻ നായർ (76) മരിച്ചു. കഴിഞ്ഞ ഒമ്പതിന് രാവിലെ രാജപ്പൻ നായർ സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഭാര്യ: രാധാമണി. മക്കൾ: സതീഷ്, രാജി. മരുമക്കൾ: ശ്രീജ, ഹരിദാസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൊടുപുഴ ശാന്തിതീരം വൈദ്യുതി ശ്മശാനത്തിൽ.