എടവനക്കാട്: മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു. എടവനക്കാട് മുരിങ്ങാത്തറ ലക്ഷ്മണെൻറ മകന് ശിവരാമനാണ് (56) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് പഴങ്ങാട് തീരക്കടലില്‍ ഞണ്ട് പിടിക്കാന്‍ വലയുമായി കടലില്‍ ഇറങ്ങിയപ്പോഴാണ് സംഭവം. കടലില്‍ വലയോടൊപ്പം പൊങ്ങിക്കിടന്ന ശിവരാമനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഉഷ. മക്കള്‍: നിത്യ, നീതു, അക്ഷയ്. മരുമക്കള്‍: മഹേഷ്, അനി.