യുവാവ് കിണറ്റിൽ മരിച്ച നിലയിൽ
ചെറുതോണി: യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മര്യാപുരം സ്വദേശി മഠത്തിൽ ഷാജിയെയാണ് (40) ഇടുക്കി ടൗണിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഷാജിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ ഇടുക്കി ടൗണിലെ കടക്കാരും ഒാട്ടോ തൊഴിലാളികളുമാണ് ടൗണിനോട് ചേർന്ന പഞ്ചായത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ഷേർളി.