തിരുവല്ല: വീടിന് സമീപത്തെ വെള്ളക്കെട്ടിൽ വീണ് വയോധികൻ മരിച്ചു. നെടുമ്പ്രം ഒന്നാം വാർഡിൽ അമിച്ചകരി വലിയവീട്ടിൽ രവീന്ദ്രപണിക്കറാണ് (72) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് രവീന്ദ്രപ്പണിക്കർ രണ്ടുദിവസം മുമ്പ് മകെൻറ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ വീട്ടുപകരണങ്ങൾ സുരക്ഷിതമാണോ എന്നറിയാൻ വരുമ്പോൾ കാൽവഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. സംഭവംകണ്ട് ഓടിയെത്തിയ സമീപവാസികൾ ചേർന്ന് രവീന്ദ്രപണിക്കരെ മുങ്ങിയെടുത്തു. തുടർന്ന് വെള്ളംകയറിയ റോഡിലൂടെ ട്രാക്ടറിലാണ് നീരേറ്റുപുറത്ത് എത്തിച്ചത്. ഇവിടെനിന്ന് പുളിക്കീഴ് പൊലീസിെൻറ നേതൃത്വത്തിൽ ആംബുലൻസിൽ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. സംസ്കാരം പിന്നീട്. ഭാര്യ: ദേവിക്കുട്ടി. മക്കൾ: ബിനു, ബിജു, ബിബിൻ (ന്യൂസ് പേപ്പർ ഏജൻറ്). മരുമക്കൾ: ലേഖ, സൗമ്യ, ഷൈനി.