അഗളി: അട്ടപ്പാടി കോട്ടത്തറ വീട്ടിക്കുണ്ടിൽ മൂന്നുദിവസം മുമ്പ് കണ്ടെത്തിയ യുവാവിെൻറ മൃതദേഹം തിരിച്ചറിഞ്ഞു. മണ്ണാർക്കാട് തച്ചമ്പാറ തേക്കുംപുറം മൊയ്തുവിെൻറ മകൻ ഷൈൻ ഷാജുദ്ദീൻ (35) ആണ് മരിച്ചത്. പച്ചക്കറി കച്ചവടക്കാരനായിരുന്നു. മൃതദേഹം കണ്ടെത്തിയ പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. ആനയുടെ കാൽപ്പാടുകളും പിണ്ടവും മൃതദേഹത്തിന് സമീപം കണ്ടെത്തിയിരുന്നു. ഇദ്ദേഹം ഇവിടെ എത്താനുണ്ടായ സാഹചര്യത്തെ കുറിച്ച് ഷോളയൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.