പത്തിരിപ്പാല: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. മങ്കര ചന്ദനപ്പുറം കരുവടതൊടി സി.എം. മുഹമ്മദലി എന്ന അലി മുത്തുവാണ് (65) തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ന് സംസ്ഥാനപാതയിൽ മങ്കര ചവിറ്റില തോട്ടിന് സമീപമായിരുന്നു അപകടം. എടപ്പാളിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന കാറാണ് ഇടിച്ചത്. ആദ്യം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് മരിച്ചത്. ഭാര്യ: ബീപാത്തുമ്മ. മക്കൾ: റഫീഖ്, ഷാബിറ, ഷാജിദ, സഫിയ, ജുവൈരിയ. മരുമക്കൾ: ഷാഹിദ, ഷൗക്കത്ത്, ബാബു, ഷമീർ, ഷഹീദ്. ഖബറടക്കം വ്യാഴാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ഞാറക്കോട് പള്ളി ഖബർസ്ഥാനിൽ നടക്കും.